വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 12 ന്

ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ നടപ്പിലാക്കുന്ന പ്രോജക്ടുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ (ദിവസം 1300 രൂപ) താത്കാലിക നിയമനം നടത്തുന്നതിന് ജനുവരി 12 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2320988. കൗമാരഭൃത്യം പ്രോജക്ടിനും, കുട്ടികളിലെ വളര്‍ച്ചാ തകരാറുകള്‍ക്കുളള ആയുര്‍വേദ ചികിത്സക്കും കൗമാരഭൃത്യം എം.ഡി (ആയുര്‍വേദ) യാണ് യോഗ്യത.