മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരി 23നും 24നും

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സ് ഫെബ്രുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന് എന്നതാണ് മുഖ്യവിഷയം. വികേന്ദ്രീകൃത പ്രകൃതിവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഭൂവിഭാഗ സമീപനങ്ങള്‍, ജൈവവൈവിധ്യം ആരോഗ്യ-ഭക്ഷ്യ സുരക്ഷയ്ക്ക്, ജൈവവൈവിധ്യം-സുസ്ഥിരോപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍. സമ്മേളനത്തിലേക്ക് വിഷയാവതരണം നടത്താന്‍ താത്പര്യമുള്ള പ്രതിനിധികളില്‍ നിന്നും പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അബ്‌സട്രാക്ടുകള്‍ ക്ഷണിക്കുന്നു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.nbc-india.com, www.keralabiodiversity.org.