Wednesday, April 24, 2024
HomeKeralaഓഖി ദുരന്തം; മുഖ്യമന്ത്രിക്കു വീഴ്ച പറ്റിയെന്ന് സിപിഎം വിമർശനം

ഓഖി ദുരന്തം; മുഖ്യമന്ത്രിക്കു വീഴ്ച പറ്റിയെന്ന് സിപിഎം വിമർശനം

ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രിക്കു വീഴ്ച പറ്റിയെന്ന് വിമർശനം. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. ദുരിത മേഖലകളിൽ മുഖ്യമന്ത്രി നേരത്തെ പോകണമായിരുന്നുവെന്നും സാന്പത്തിക സഹായം നേരത്തെ വിതരണം ചെയ്യണമായിരുന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. തോമസ് ചാണ്ടിയെ സംരക്ഷിച്ച നടപടികളിലും സർക്കാരിനു വീഴ്ച സംഭവിച്ചു. ഈ നടപടി സർക്കാരിന്‍റെ പ്രതിശ്ചായ ഇല്ലാതാക്കിയെന്നും ബന്ധു നിയമനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments