മോഡേൺ സിൽക്ക് സ്മിത എന്ന ചന്ദ്രികാ രവി

modern silk smitha

പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമായ ഈ സുന്ദരി പെൺകുട്ടിയാണ് ചന്ദ്രികാ രവി. ഓസ്ടേലിയയിലെ മെൽബണിലാണ് ചന്ദ്രിക ജനിച്ചു വളർന്നത്. കുഞ്ഞുനാൾ മുതലെ നൃത്തം പഠിക്കുന്ന ചന്ദ്രിക വലുതായപ്പോൾ മോഡലിങ്ങിലും ചുവടുറപ്പിച്ചു. മിസ് വേൾഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങീ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി ടൈറ്റിലുകൾ നേടി. ഇപ്പോൾ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക. രണ്ട് തമിഴ് പടങ്ങളിൽ ഒന്നിച്ചാണ് ചന്ദ്രിക അഭിനയിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള അവസരങ്ങൾ വേണ്ടെന്നു വച്ചാണ് ചന്ദ്രിക തമിഴിൽ അരങ്ങേറ്റത്തിനിറങ്ങുന്നത്. താൻ ഒരു തമിഴ് – മലയാളി പെൺകുട്ടി ആയതു കൊണ്ടു തന്നെ തമിഴോ മലയാളമോ സിനിമയിലൂടെ മാത്രമേ അരങ്ങേറ്റം നടത്തൂ എന്നുറപ്പിച്ചിരുന്നതായി ചന്ദ്രിക പറയുന്നു. ന്യൂയോർക്ക് ഫിലിം അക്കാദമിയിലും മർഡോക്ക് സ്ക്കൂളിലും നിന്ന് അഭിനയത്തിൽ ഡിപ്ലോമയും കൊണ്ടാണ് ചന്ദ്രികയുടെ വരവ്.

മോഡേൺ സിൽക്ക് സ്മിത, ആഞ്ജലീന ജോളി എന്നൊക്കെ സിനിമയിൽ എത്തും മുന്നെ വിളിപ്പേരുണ്ട് ചന്ദ്രികക്ക്. എമി ജാക്സണുമായും താരതമ്യം ചെയ്യുന്നവരുണ്ട്. ഈ വിളികളൊക്കെ ആസ്വദിക്കുന്നുണ്ട് ചന്ദ്രിക. രാജ് ബാബുവിന്റെ സെയ് ആണ് ചന്ദ്രികയുടെ ആദ്യ സിനിമ. അതിനു ശേഷം സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ഇരുട്ടറയിൽ മുരട്ടു കുത്ത് എന്ന സിനിമയിൽ അഭിനയിക്കും. ഇത് അഡൽറ്റ് ഹ്യൂമർ ഗണത്തിലുള്ള സിനിമയാണ്.ഈ വർഷാവസാനം രണ്ടു സിനിമകളും പുറത്തിറങ്ങും. സൗന്ദര്യവും ആത്മവിശ്വാസവും ആവോളം കൈമുതലായുള്ള ചന്ദ്രികക്ക് ഈ രംഗത്ത് നല്ല ഭാവിയുണ്ടെന്നാണ് സിനിമാക്കാർ കരുതുന്നത്