ഓഖി ദുരന്തത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട പണം കേന്ദ്രം ഇതുവരെ നല്‍കിയില്ല ; മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

mercykutty amma

ഓഖി ദുരന്തത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട പ്രത്യേക പണം കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കൃത്യമായി നടപ്പാക്കുന്നുണ്ട്. ഇതിനിടയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് മന്ത്രി പറഞ്ഞു.ജോലി, വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഒന്നും പാലിച്ചില്ലെന്ന് ലാറ്റിൻ കത്തോലിക്ക സഭാ ആർച്ച് ബിഷപ്പ് സൂസെപാക്യം നേരത്തെ രംഗത്തെത്തിയിരുന്നുകേരളത്തില്‍ 146 പേരാണ് മരിച്ചെന്നാണ് സഭയുടെ കണക്ക്. മരിച്ചവരുടെ എണ്ണത്തില്‍ ഇപ്പോഴും സര്‍ക്കാരിന് കൃത്യമായ കണക്കില്ലെന്നും സൂസെപാക്യം പറഞ്ഞിരുന്നു