മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തെറ്റു പറ്റിയില്ല ; എ കെ മന്ത്രി ബാലന്‍

A K balan

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രീയമായും സാങ്കേതിക പരമായും ധാര്‍മ്മികപരമായും ശരിയാണെന്ന് മന്ത്രി എ കെ ബാലന്‍. ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റു പറ്റിയിട്ടില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നൂറു ശതമാനം ശരിയാണ് . ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബില്‍ അംഗീകരിച്ചത്. ഈ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞുഅതേ സമയം ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിലെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. നാല് ആശ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിയ്ക്ക് നിയമം അസാധുവാക്കാം.