Friday, March 29, 2024
HomeNationalമുകേഷ് അംബാനിയുടെ മകള്‍ ഇഷ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുവാൻ പോകുന്നു

മുകേഷ് അംബാനിയുടെ മകള്‍ ഇഷ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുവാൻ പോകുന്നു

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാവുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം ഡിസംബറിലാവും വിവാഹമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മാസമായിരുന്നു ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments