ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു

car accident

ദേശീയപാതയിൽ വാളറ ചീയപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. തേറ്റമല മഞ്ചേശ്വരത്തിൽ അനന്ത​​െൻറ മകൻ അനീഷാണ്​ (29) മരിച്ചത്. വയനാട്ടിൽനിന്ന്​ മൂന്നാർ സന്ദർശിക്കാൻ എത്തിയവർ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 5.30ന് ചീയപ്പാറ വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ താഴെ 300 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മാനന്തവാടി തരുവാംകുന്നേൽ ജിൽസൺ (30), ഒറന്തോട്ടത്തിൽ ജിതേഷ് (30), കാർ ൈഡ്രവർ ഇരുളാളങ്കൽ ഗിരീഷ് (29), കൊച്ചുപുരയിൽ അനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ൈഡ്രവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കൂടെയുണ്ടായിരുന്ന ജിൽസൺ പറഞ്ഞു. കാർ മറിഞ്ഞുകിടക്കുന്നത്​ റോഡിൽനിന്ന്​ നോക്കിയാൽ കാണാൻ കഴിയില്ല. കാറിൽനിന്ന്​ തെറിച്ചുവീണ അനീഷ് റോഡിൽ എത്തി സ്വകാര്യബസിന് കൈകാണിച്ച് നിർത്തിയാണ് അപകടം അറിയിച്ചത്. അടിമാലിയിൽനിന്ന്​ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ വടത്തിൽ കെട്ടിവലിച്ച് റോഡിൽ എത്തിച്ചത്.

മറ്റുള്ളവരെ കണ്ടെത്തിയെങ്കിലും ​തിരച്ചിലിൽ ജിൽസ​ണെ കാണാതിരുന്നത്​ പരിഭ്രാന്തിക്കിടയാക്കി. പരിക്കേറ്റ ജിൽസൺ ഈറ്റക്കാട്ടിലൂടെ വഴിതെറ്റി മൂന്നുകിലോമീറ്റർ സഞ്ചരിച്ച് ദേശീയപാതയിൽ ആറാംമൈൽ ഭാഗത്ത് എത്തുകയായിരുന്നു പിന്നീട്​. വളരെ സാഹസപ്പെട്ടാണ് പരിക്കേറ്റവരെ ദേശീയപാതയിൽ എത്തിച്ചത്. മരിച്ച അനീഷ് വാർക്കപ്പണിക്കാരനാണ്. അപകടത്തിൽപെട്ടവരെല്ലാം അയൽവാസികളാണ്. പരിക്കേറ്റ അനീഷി​െൻറ സഹോദരൻ സജി അടിമാലിയിൽ പുസ്​തക വിൽപന നടത്തുന്നുണ്ട്. സജിയെ കണ്ട് മൂന്നാർ സന്ദർശിച്ച് മടങ്ങാനാണ് അഞ്ചംഗസംഘം ഞായറാഴ്ച വൈകീട്ട്​ വയനാട്ടിൽനിന്ന്​ തിരിച്ചത്. അഞ്​ജനയാണ് അനീഷി​െൻറ ഭാര്യ. 12 ദിവസം പ്രായമായ ആൺകുട്ടിയുണ്ട്. മാതാവ്​: േപ്രമ. സഹോദരൻ: അജീഷ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.