മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണിപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്ബനിയാണ് റിഗ്ഗ് സൂപ്പര്‍വൈസറായ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ പിരിച്ചുവിട്ടത്. ഇയാളെ ഉടനെ തന്നെ നാട്ടിലേക്ക് കയറ്റിയയക്കുമെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വരുന്നതായി ഭീഷണി മുഴക്കിയത്. നാട്ടിലുണ്ടായിരുന്നപ്പോള്‍ സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നു താനെന്നും പഴയ കൊലക്കത്തി മൂര്‍ച്ച കൂട്ടി എടുക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. അന്ന് ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ നേതൃത്വം കൊടുത്തിരുന്നതായുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്ബളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.