അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ 14 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിപ്പുഴ ചൂരനോലിൽ ബാബുവിന്റെ മകൻ വിജിത്താണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നെന്ന് പരിശോധിച്ച ഡോക്ടർ മൊഴി നല്കിയതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പോലീസ് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നത് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മാതാവ്: ജയ. സഹോദരങ്ങൾ: വിജിത, ബിജിലി.
14 വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
RELATED ARTICLES