ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവ്

jalandhar Bishop

ജലന്ധര്‍ ബിഷപ്പ്​ ഫ്രാങ്കോ മുളയ്​ക്കലിനെതിരെ വീണ്ടും പരാതി. മറ്റൊരു കന്യാസ്​ത്രീയുടെ പിതാവാണ് പരാതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത് ​. ബിഷപ്പ്​ മകളെ ഭീഷണിപ്പെടുത്തിയെന്നാണ് ​ കന്യാസ്​ത്രീയുടെ പിതാവ്​ പറയുന്നത്​. മദര്‍ സുപ്പീരിയറി​ന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്​ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ്​ ആരോപിപ്പിക്കുന്നു. ബിഷപ്പിനെതിരെ ലൈംഗിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കുറവിലങ്ങാട്​ സ്വദേശിയായ കന്യാസ്​ത്രീയുടെ രഹസ്യമൊഴി ഇന്നലെയാണ്​ മജിസ്​ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയത്​. പൊലീസിന്​ നല്‍കിയ മൊഴി തന്നെയാണ് മജിസ്​ട്രേറ്റിന്​ മുന്നിലും കന്യാസ്​ത്രീ ആവര്‍ത്തിച്ചത്.