പൂവാലന്മാർക്ക് പണികൊടുക്കാൻ സെൽഫി

poovalan

പൊതുവഴിയില്‍ അപമര്യാദയായി പെരുമാറിയ പൂവാലന്മാർക്ക് പണികൊടുക്കാൻ സെൽഫി. തന്നെ ശല്യപ്പെടുത്തിയ പുരുഷന്മാരോടൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവതി ശ്രദ്ധ നേടുന്നു. നൊഒ ജാന്‍സ്മ എന്ന ഡച്ച് യുവതിയാണ് നൂതനമായ ഈ ആശയത്തിലൂടെ വ്യത്യസ്ഥയാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ ശല്യം ചെയ്ത 30 ലധികം പുരുഷന്‍മാരോടൊപ്പമുള്ള ചിത്രങ്ങളാണ് യുവതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ യുവതിയെ പിന്തുടരുന്ന ഫോളോവേര്‍സിനിടയില്‍ 45000 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇന്നും പൂവാല ശല്യം എന്ന സത്യം അംഗീകരിക്കാത്തവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് യുവതിയുടെ പക്ഷം. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള വനിതകളോടും ഈ ഉദ്യാമത്തില്‍ തന്നോടൊപ്പം പങ്ക് ചേരാന്‍ യുവതി ആവശ്യപ്പെടുന്നുണ്ട്.