Thursday, April 25, 2024
HomeKeralaശബരിമലയിലെ ആചാരാനുഷ്‌ടങ്ങള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കണം- തന്ത്രി കണ്ഠര്

ശബരിമലയിലെ ആചാരാനുഷ്‌ടങ്ങള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കണം- തന്ത്രി കണ്ഠര്

ശബരിമലയിലെ ആചാരാനുഷ്‌ടങ്ങള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കണം തന്ത്രി കണ്ഠര്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലിനുകളുമായി തന്ത്രി കണ്ഠര് മോഹനര്. ശബരിമലയിലെ ആചാരാനുഷ്‌ടങ്ങള്‍ എന്ത് വിലകൊടുത്തും സംരക്ഷികേണ്ടതുണ്ടെന്നും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നുള്ള അയ്യപ്പ ഭക്തന്മാരില്‍ നിന്നും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് തന്ത്രി കണ്ഠര് മോഹനര്. കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയല്ലാതെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്‌എസ്, പന്തളം കൊട്ടാരം എന്നിവരുമായി കൂടിയാലോചിച്ചു മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments