Thursday, March 28, 2024
HomeKeralaസൈബര്‍ സുരക്ഷയ്ക്ക് കേരളത്തിന്റെ വാഗ്ദാനമായ കുഞ്ഞന്‍ റോബോട്ട് കൊക്കൂണ്‍

സൈബര്‍ സുരക്ഷയ്ക്ക് കേരളത്തിന്റെ വാഗ്ദാനമായ കുഞ്ഞന്‍ റോബോട്ട് കൊക്കൂണ്‍

സൈബര്‍ സുരക്ഷയ്ക്ക് കേരളത്തിന്റെ വാഗ്ദാനമായ ‘കൊക്കൂണി’ന് കൊച്ചിയില്‍ തുടക്കം. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ‘ഇന്‍കര്‍ സാന്‍ബോട്ട്’ എന്ന കുഞ്ഞന്‍ റോബോട്ട് കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന്റെ 11-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു.ഇടയ്ക്ക് നാലുപാടും തിരിഞ്ഞ്, അഭിവാദ്യമെന്ന പോലെ കൈകള്‍ ഉയര്‍ത്തിയാണ് സാന്‍ബോട്ട് വേദിയിലേക്ക് എത്തിയത്. സൈബര്‍ സുരക്ഷയുടെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു ഉദ്ഘാടനം. സദസ്സും വേദിയും ഒരേപോലെ സാന്‍ബോട്ടിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. നടപ്പിലും പ്രസംഗത്തിലുമെല്ലാം സാങ്കേതിക തകരാര്‍ കല്ലുകടിയായെങ്കിലും സാന്‍ബോട്ട് സദസ്സിന്റെ മനം കവര്‍ന്നു.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചടങ്ങില്‍ മുഖ്യാതിഥിയാരുന്നു. അടുത്ത വര്‍ഷത്തോടെ ഡാര്‍ക്ക് നെറ്റ് കീഴടക്കാന്‍ കേരള പോലീസിനാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. സൈബര്‍ സുരക്ഷയ്ക്കും ബോധവത്കരണത്തിനും പോലീസ് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക് ഇത്തവണത്തെ സമ്മേളനം മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments