Saturday, April 20, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ലയില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബിജെപി ഹര്‍ത്താൽ

പത്തനംതിട്ട ജില്ലയില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബിജെപി ഹര്‍ത്താൽ

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റുവെന്നു പറഞ്ഞാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു . മാര്‍ച്ച്‌ പത്മകുമാറിന്റെ വീടിന് മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസ് വലയം ഭേധിക്കാനുള്ള ശ്രമവും പ്രവര്‍ത്തകര്‍ നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments