മദ്യപിച്ച യുവാവ് ഡല്‍ഹിയിലെ മദന്‍ഗിറില്‍  18 വാഹനങ്ങള്‍ക്കു തീ കൊളുത്തി

fire

മദ്യപിച്ച യുവാവ് ഡല്‍ഹിയിലെ മദന്‍ഗിറില്‍  18 വാഹനങ്ങള്‍ക്കു തീയിട്ടതായി പരാതി. വാഹനങ്ങളുടെ ഇന്ധന ട്യൂബ് തുറന്നുവിട്ടതിനു ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്. ഇത്തരത്തില്‍ ആറു ബൈക്കുകളുടെ പെട്രോള്‍ ടാങ്കിലേക്കുള്ള ട്യൂബ് ഊരിയതിനു ശേഷം തീപ്പട്ടി ഉരച്ച്‌ കത്തിച്ചു. സമീപത്തുണ്ടായിരുന്ന കാറുകള്‍ക്കും തീപിടിച്ചു. എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും കത്തി നശിച്ചു. ആറ് ബൈക്കുകളും രണ്ട് കാറുകളും ഭാഗീകമായി കത്തി. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മദ്യപാനി കടന്നുകളഞ്ഞിരുന്നു.