Friday, March 29, 2024
HomeKeralaകേരളം താവളമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോയിസ്റ്റുകൾക്കു നിർദ്ദേശമെന്നു റിപ്പോർട്ട്

കേരളം താവളമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോയിസ്റ്റുകൾക്കു നിർദ്ദേശമെന്നു റിപ്പോർട്ട്

കേരളത്തിലെ താവളങ്ങളില്‍ താമസിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോവാദി നേതൃത്വം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടിയാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തില്‍ മാവോവാദികള്‍ക്ക് അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ താവളങ്ങളില്‍ ശക്തി കേന്ദ്രമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനത്തിന്റെ പിന്നില്‍. കര്‍ണാടകത്തിനൊപ്പം പഞ്ചാബിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. അടുത്തകാലത്തായി പഞ്ചാബില്‍ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനം നിലവില്‍വന്നതായി സൂചനയുണ്ട്. ഈ സംഘടനയ്ക്ക് പിന്നില്‍ മാവോവാദികള്‍ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് പുതിയ നിര്‍ദേശത്തില്‍നിന്ന് ലഭിക്കുന്ന സൂചന. വയനാട് മലനിരകളില്‍ താവളമുറപ്പിച്ച് കര്‍ണാടകത്തില്‍ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വയനാട് മേഖലയിലുണ്ടായിരുന്ന മാവോവാദികള്‍ ഭൂരിഭാഗവും സ്ഥലം വിട്ടിട്ടുണ്ട്. കര്‍ണാടകത്തിലേക്ക് നീങ്ങിയതാവാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത് . പഞ്ചാബിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നിര്‍ദേശം അധികൃതരേയും അമ്പരപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments