Thursday, March 28, 2024
HomeKeralaസം​സ്ഥാ​ന​ത്ത് വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ കനത്ത മ​ഴ; കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പ്

സം​സ്ഥാ​ന​ത്ത് വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ കനത്ത മ​ഴ; കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പ്

സം​സ്ഥാ​ന​ത്ത് വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ കനത്ത മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജൂ​ണ്‍ 10 വ​രെ ശ​ക്ത​മാ​യ മ​ഴ​യും ജൂ​ണ്‍ 11ന് ​അ​തി​ശ​ക്ത​മാ​യ മ​ഴ​യും ല​ഭി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ച്ചാ​ല്‍ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന് സം​സ്ഥാ​ന അ​ടി​യ​ന്തി​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങ​രു​തെ​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്കി. മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര ​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച്‌ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്കി. ബീ​ച്ചു​ക​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഡി​ടി​പി​സി​ക്കു നി​ര്‍​ദേ​ശം ന​ല്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments