Thursday, April 18, 2024
HomeKeralaഅഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹെെക്കോടതി നോട്ടീസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജ‌ഡ്‌ജിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ പരാതി നേരത്തെ ഹെെക്കോടതിക്ക് കെെമാറിയിരുന്നു. ഈ പരാതി ഹര്‍ജിയായി പരിഗണിച്ചാണ് കോടതി ആളൂരിനോട് വിശദീകരണം തേടിയത്. പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞതിന് ശേഷം ജഡ്‌ജിക്കും കോടതിക്കുമെതിരെ പ്രതിയുടെ അഭിഭാഷകനായ ആളൂര്‍ അപകീര്‍ത്തിപരമായ പ്രസ്‌താവന നടത്തിയെന്നാണ് ആരോപണം. അതേസമയം, ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നേടി മറ്റൊരു അഭിഭാഷകന്‍ അഡ്വക്കറ്റ് ജനറലിന് നല്‍തിയ അപേക്ഷയിലും എ.ജി അനുമതി നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments