വിമാനത്തിനുള്ളില്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റിൽ

doctor rape

വിമാനത്തിനുള്ളില്‍ വച്ച് തനിക്ക് സമീപമിരുന്ന പതിനാറു വയസ്സുള്ള  പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റിൽ. ന്യുജേഴ്‌സിയിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വച്ചാണ് 28കാരനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂലൈ 23നാണ് സംഭവം നടന്നത്. സംഭവ സമയത്ത് പെണ്‍കുട്ടി ഉറക്കത്തിലായിരുന്നു. ഡോക്ടര്‍ തന്റെ തുടയിൽ കൈവച്ചിരിക്കുന്നത് അറിഞ്ഞ് പെണ്‍കുട്ടി ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണർന്നു.

വിജയകുമാര്‍ കൃഷ്ണപ്പ എന്ന ഡോക്ടറാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഡോക്ടറുടെ കൈ പിടിച്ചു മാറ്റിവച്ചതിന് ശേഷം വീണ്ടും മയക്കത്തിലേക്ക് വീണു. ഇതിനിടെ ഡോക്ടര്‍ വീണ്ടും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. ഡോക്ടര്‍ വീണ്ടും ഉപദ്രവിക്കാന്‍ തുടങ്ങിയ വിവരം പെണ്‍കുട്ടി എയര്‍ലൈന്‍ ജീവനക്കാരെ അറിയിക്കുകയും സീറ്റ് മാറുകയും ചെയ്തു.

ന്യൂവാക് വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയും ഉടന്‍ തന്നെ പരാതി നല്‍കുകയുമായിരുന്നു. ഇതിനിടെ വിജയകുമാര്‍ വിമാനത്താവളത്തില്‍ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് വിമാനത്തിലെ യാത്രാ രേഖകള്‍ പരിശോധിച്ച് ഡോക്ടറെ പിടികൂടുകയായിരുന്നു.