കൂടുതല്‍ വേഗതയുള്ള 5ജി സേവനങ്ങളുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

വൈകാതെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും 5ജി സേവനം ആസ്വദിക്കാം. ഉപഭോക്താക്കള്‍ക്കായി 5 ജി സര്‍വീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ട്രയല്‍ തുടങ്ങും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രിവാസ്തവയാണ് ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. ഇതിനായി ലാര്‍സന്‍ ആന്‍ഡ് ടൌബ്രോ, എച്ച് പി തുടങ്ങിയ കമ്പനികളുമായി ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 5 ജി ഡിവൈസുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി നെറ്റ്‌വര്‍ക്കിംങ് സ്ഥാപനമായ കോറിയന്റുമായി എഗ്രിമെന്റുകളും തയ്യാറായിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. 3 ജി, 4 ജി സര്‍വീസുകളുടെ അതെ നെറ്റ്വര്‍ക്ക് തന്നെയായിരിക്കും 5ജിയ്ക്കും ഉപയോഗിക്കുക. പക്ഷേ ഇത് കൂടുതല്‍ വേഗതയുള്ളവയായിരിക്കും. ഈ കമ്പനികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെ നടന്നിട്ടുള്ളുവെന്നും 5ജി ടെക്നോളജിയെക്കുറിച്ച് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും ശ്രീവാസ്തവ പറഞ്ഞു. എന്തായാലും വിപുലമായ ഫൈബര്‍ നെറ്റ്‌വര്‍ക്കുകളുള്ള ബിഎസ്എന്‍എല്ലിന്‍ കൂടുതല്‍ വേഗതയുള്ള 5ജി സേവനങ്ങള്‍ നല്‍കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദന്‍മാരുടെ വാദം.