ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) 4-മത് അന്തർദേശീയ സമ്മേളനം

international

അമേരിക്കൻ മലയാളികളുടെ അക്ഷരകൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) നാലാമത് അന്തർദേശീയ സമ്മേളനം 2017 ഒക്ടോബർ ആറാം തീയതി വെള്ളിയാഴ്ച മുതൽ ഒൻപതാം തീയതി തിങ്കളാഴ്ച വരെ ഫിലാഡൽഫിയയിലെ ഹോട്ടൽ റാഡിസണിൽ വച്ച് നടത്തപ്പെടുന്നു.

അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ കേന്ദ്ര സംഘടനയുടെ അന്തർദേശീയ സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ , പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി , ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാർ, അബ്‌ദുൾ വഹാബ് എം പി , നിയമസഭാ മെമ്പർ കെ മുരളീധരൻ , മാതൃഭൂമിയുടെ മാർക്കറ്റിങ് ഡയറക്ടർ എം വി ശ്രേയംസ് കുമാർ , മുൻ മന്ത്രി പന്തളം സുധാകരൻ , കേരള കൗമുദി ന്യൂസ് എഡിറ്റർ വി എസ് രാജേഷ് , പ്രമോദ് രാമൻ (മനോരമ ന്യൂസ്) , പി എം. മനോജ് (ന്യൂസ് എഡിറ്റർ ദേശാഭിമാനി ) , സി. എൽ. തോമസ് ( മീഡിയവൺ) , റിപ്പോർട്ടർ ടി വി ബ്യൂറോ ചീഫ് ബാലഗോപാൽ ബി തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും. ഈ കോൺഫെറെൻസിനു പത്രപ്രവര്‍ത്തനം ഒരു തപസ്യയായി കാണുന്ന ഫിലഡെഫിയ ചാപ്റ്റർ മെമ്പർമാരായ റജി ഫിലിപ്പ് , സന്തോഷ് എബ്രഹാം, ജിനു ജെ മാത്യു , കെ എസ് എബ്രഹാം , സജി കരിംകുറ്റി , വർഗീസ് കുര്യൻ എന്നിവരാണ്‌ ആഥിത്യമരുളുന്നത്.

ഡോ. ബാബു സ്റ്റീഫൻ (ചെയർമാൻ), ജിൻസ്മോൻ പി സഖറിയാ ( മുൻ ചെയർമാൻ) , പ്രൊഫ. ഇന്ദ്രജിത് എസ്. സലൂജാ (പ്രസിഡന്റ് ) , ഈപ്പൻ ജോർജ്ജ് (ജനറൽ സെക്രട്ടറി ) , ബിജു ചാക്കോ (ട്രഷറർ) എന്നിവർ സമ്മേളനത്തിന്റെ വിജയത്തിനായി അഹോരാത്രം അധ്വാനിക്കുന്നു. സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും മാധ്യമ ലോകത്ത് നിറസാന്നിധ്യവുമായ വ്യക്തിത്വങ്ങളാണ് ഈ വർഷത്തെ കോൺഫെറെൻസിൽ മുഖ്യഅതിഥികളായെത്തുന്നത്. മാധ്യമമേഖലയിലെ അറിവ് പങ്കുവെയ്ക്കുകയെന്നത് ഐഎപിസി യുടെ അടിസ്ഥാന ലക്ഷ്യമാണെന്നും ഇതുവഴി ലോക മാധ്യമസംസ്കാരം പരിചയപ്പെടാനും സാധിക്കുമെന്ന് ചെയർമാൻ ജിൻസ്മോൻ സഖറിയാ സിറ്റി ന്യൂസിനോട് പറഞ്ഞു. പത്രം ലോകത്തിന്റെ കണ്ണാടിയാണ്. ഒരോ ദിവസവും രാവിലെ ലോകത്തെ പത്രങ്ങളില്‍കൂടി കാണ്ടുണരൂന്ന വ്യക്തി ആധുനിക കാലഘട്ടത്തില്‍ ഒരോ നിമിഷവും, പ്രപഞ്ചത്തെ മുഴുവന്‍ നേര്‍ക്കഴ്ചയായി കാണുന്നു.
വിവാദങ്ങളില്‍ നിന്നകന്ന് സ്വാധീനങ്ങളില്‍ പെടാതെ, സ്വതന്ത്രമായി ചിന്തിച്ച്, രാജ്യത്തിനും ജനങ്ങള്‍ക്കും, അവരുടെ നന്മക്കും വേണ്ടി തൂലിക ചലിപ്പിക്കുക, അതായിരിക്കണം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം.

അമേരിക്കയിലെ മലയാളി പത്രപ്രവര്‍ത്തക കൂട്ടായ്മ, മറ്റെല്ലാവര്‍ക്കും ഒരു മാതൃകയാണ്. സത്യസന്ധമായ, പത്രപ്രവര്‍ത്തനം ഒരു തൊഴിലായി സ്വീകരിക്കാതെ, സേവനമായി കാണുന്ന, ഒരുപറ്റം നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് ഇൻഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ്. സെമിനാറുകൾ , ഫോട്ടോ എക്സിബിഷൻ , ശില്പശാലകൾ , ചർച്ചകൾ , പ്രശസ്ത മാധ്യമ പ്രവർത്തകരുടെയും , എഴുത്തുകാരുടെയും, രാഷ്ട്രീയ നേതാക്കന്മാരുടെയും, വ്യവസായികളുടെയും ഡിബേറ്റുകൾ എന്നിവ ഐ.എ.പി.സിയുടെ ഈ വർഷത്തെ സമ്മേനത്തിന്റെ പ്രത്യേകതയാണ്.