കാറിലിരുന്ന് ഹെറോയിൻ ഉപയോഗിച്ച അമ്മമാർ അറസ്റ്റിൽ

moms arrested

പിഞ്ചു കുഞ്ഞുങ്ങളെ കാറിന്റെ പിൻ സീറ്റിലിരുത്തി മയക്കു മരുന്നു കഴിച്ച് സുബോധം നഷ്ടപെട്ട രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഫ്ലോറിഡയിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒന്നും രണ്ടും മാസം വീതം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ കാറിൽ ഇരുത്തിയതിനു ശേഷം മയക്കുമരുന്ന് ഉപയോഗിച്ചത്. 60 ഡോളറിന്റെ ഹെറോയിൻ വാങ്ങിയാണ് ഇരുവരും ഉപയോഗിച്ചത്. ക്രിസ്റ്റീൻ (28) ജൂൺ (29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചത്.

വാഹനത്തിലിരുന്ന യുവതി അമിതമായി മയക്കുമരുന്ന് കഴിച്ചു അബോധാവസ്ഥയിലാകുന്നതു കണ്ട് മറ്റേ യുവതിയാണ് പൊലീസിനെ വിളിച്ചത്. ഇതിനിടയിൽ ഇവരും മയക്കു മരുന്നു കഴിച്ചു അബോധാവസ്ഥയിലായി. പൊലീസ് എത്തി ഇരുവരേയും കസ്റ്റയിലെടുത്തു ആശുപത്രിയിൽ എത്തിച്ചു.

ഫ്ലോറിഡാ ചിൽഡ്രൻസ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങളെ ഏല്പിച്ചു. ആശുപത്രിയിൽ നിന്നും വിട്ടയച്ച യുവതികളെ അറസ്റ്റു ചെയ്തു ജയിലിടച്ചു. മയക്കു മരുന്നിന് അടിമയായ ഇരുവരേയും ഡ്രഗ് ട്രീറ്റ്മെന്റ് പ്രോഗ്രാമിന് അയയ്ക്കണമെന്നും കോടതി നിർദേശിച്ചു.