യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസി സെബാസ്റ്റ്യൻ അമേരിക്കയിൽ

jossy

യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസി സെബാസ്റ്റ്യൻ അമേരിക്കയിൽ  മലയാളി സുഹൃത്തുക്കളുടേയും ഇന്ത്യ- അമേരിക്കന്‍ പ്രസ് ക്ലബിന്റേയും ക്ഷണപ്രകാരം ഫിലാഡല്‍ഫിയ, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നു. അഡ്വ. ജോസി സെബാസ്റ്റ്യനോടൊപ്പം ഭാര്യ ഡോ. റോസമ്മ ഫിലിപ്പും അമേരിക്കയിലെ  സന്ദർശനത്തിനായി എത്തുന്നു.  കെഎസ്‌യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സംസ്ഥാനത്തെ മുന്‍നിര നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനാണ് ജോസി. പോരാട്ടവീര്യവും കരുത്തുറ്റ സംഘാടകനുമാണ് എസ്.ബി ഹൈസ്കൂളില്‍ നിന്നും കെഎസ്‌യുവിന്റെ പതാക ഏന്തിയ ജോസി, പിഡിസിക്ക് റാങ്ക് നേടിയത് എസ്.ബിയില്‍ നിന്നും തുടര്‍ന്ന് ബി.എയും എം.എയും, കോളജ് മാഗസിന്‍ എഡിറ്റര്‍, കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളില്‍ വന്‍ വിജയം.

തുടര്‍ന്ന് കെഎസ്‌യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഗാന്ധിയന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം, ബിഎസ് എന്നിവ കരസ്ഥമാക്കി. എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി, എല്‍എല്‍ബിയും കരസ്ഥമാക്കിയ ഇദ്ദേഹം ചങ്ങനാശേരി, കോട്ടയം കോടതികളിലെ പ്രമുഖ അഭിഭാഷകനാണ്. കെപിസിസി മെമ്പര്‍, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 2011-ല്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മൂന്നു തവണ കൗണ്‍സിലറായും, പ്രതിപക്ഷ നേതാവായും സേവനം അനുഷ്ഠിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വല പ്രാസംഗീകനായി രാഹുല്‍ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടംനേടി.

മറ്റത്തില്‍ പരേതനായ എം.എ സെബാസ്റ്റ്യന്റേയും, മേരിക്കുട്ടിയുടേയും നാലു മക്കളില്‍ ഒന്നാമനാണ് ജോസി സെബാസ്റ്റ്യന്‍. ഇപ്പോള്‍ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഭാര്യ ഡോ. റോസമ്മ ഫിലിപ്പ് ബി.സി.എം കോളജില്‍ ചെയര്‍പേഴ്‌സണായും, കൗണ്‍സിലറായും വിജയിച്ചു. തുടര്‍ന്ന് എസ്ബി കോളജില്‍ നിന്ന് കൗണ്‍സിലറായി എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണാകുകയും ചെയ്തു. ഭാര്യാ- ഭര്‍ത്താക്കന്മാര്‍ യൂണിയന്‍ ചെയര്‍മാനായ കേരളത്തിലെ ആദ്യ സംഭവമാണ്. എം.എസ്.സി എം.എഡ്, പി.എച്ച്.ഡി കരസ്ഥമാക്കിയ റോസമ്മ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്തനാപുരം മൗണ്ട് തബോര്‍ ട്രെയിനിംഗ് കോളജില്‍ അസോസിയേറ്റ് പ്രൊഫസറാണ്. മൂന്ന് ആണ്‍മക്കള്‍ വിദ്യാഥികളാണ്.