Thursday, March 28, 2024
HomeNationalഏ​ക​കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വാ​ദി​ച്ച് മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ

ഏ​ക​കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വാ​ദി​ച്ച് മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ

ഏ​ക​കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വാ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ. കേ​ന്ദ്ര സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്ത​ണ​മെ​ന്നും 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മാ​ത്രം 4000 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നെ​ന്നും മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഈ ​ല​ക്ഷ്യ​ത്തി​നാ​യി ഒ​ന്നി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്തി​യാ​ൽ പ​ണ​വും സ​മ​യ​വും ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.ലോ​ക്സ​ഭ​യി​ലേ​ക്കും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​രേ കാ​ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ആ​ശ​യ​ത്തി​ൽ ന​മ്മു​ക്ക് ച​ർ​ച്ച​യാ​വാം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാം- മോ​ദി പാ​ർ​ല​ന്‍റെി​ൽ പ​റ​ഞ്ഞു. 1967 വ​രെ ലോ​ക്സ​ഭ​യി​ലേ​ക്കും രാ​ജ്യ​സ​ഭ​യി​ലേ​ക്കും ഒ​രേ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ഉ​ദാ​ഹ​രി​ച്ചു.

ഏ​ക​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലും വി​ഷ​യം ച​ർ​ച്ച​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വി​ഷ​യ​ത്തി​ലെ ത​ട​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ ഏ​ക​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​ത്തി​ൽ സ​മ​വാ​യ​മാ​കാ​തെ പോ​വു​ക​യാ​യി​രു​ന്നെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments