Thursday, March 28, 2024
HomeKeralaകെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ തീരുമാനമായി

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ തീരുമാനമായി

അഞ്ച് മാസമായി തുടരുന്ന കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം. പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. പെന്‍ഷന്‍ നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സിയും ബാങ്കുകളുടെ കണ്‍സോഷ്യവും തമ്മില്‍ ധാരണപത്രം ഒപ്പിടും. കണ്‍സോഷ്യം സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞ ചെലവില്‍ വായ്പ നല്‍കും. അടുത്ത മാര്‍ച്ചിന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുന്ന തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടുമൊരു യോഗം കൂടി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചതായി ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. ഇത് നല്‍കാനാണ് 70 കോടി അനുവദിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനകം കെഎസ്ആര്‍ടിസിക്ക് നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments