എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര പ്രയാണം ആരംഭിച്ചു

hassan

ഫാസിസത്തിനും അക്രമത്തിനുമെതിരെ കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു. എകെ ആന്റണി പതാക കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു. മോഡി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറാവണമെന്ന് എകെ ആന്റണി പറഞ്ഞു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ ശരിയാക്കി കൊണ്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും ചെന്നിതല പറഞ്ഞു. തോക്കും ലാത്തിയും ഉപയോഗിച്ചാല്‍ ജനങ്ങള്‍ പിണറായിയെ കൈകാര്യം ചെയ്യുമെന്നും ചെന്നിതല പറഞ്ഞു. വിഎം സുധീരന്‍, മുല്ലപള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏപ്രില്‍ 26ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.