ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ എ​ന്നി​വ​ർ​ക്കെ​തി​രെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

sidharamayya

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​പാ​ർ​ട്ടി​യു​ടെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ എ​ന്നി​വ​ർ​ക്കെ​തി​രെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. 100 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സാ​ണ് ഫ​യ​ൽ ചെ​യ്യുന്നതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കെതിരെ ഉന്നയിച്ച വ്യാജ അഴിമതി ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വക്കീല്‍ നോട്ടീസില്‍ അറിയിച്ചു. ബി.ജെ.പി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളും നരേന്ദ്ര മോദി അടക്കമുള്ള നേതാക്കന്മാരുടെ പരാമർശങ്ങളും തന്റെ കക്ഷിക്കെതിരായി നടത്തുന്ന വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്ന് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക മുഖ്യമന്ത്രിയെ അവഹേളിക്കുവാൻ വേണ്ടി നടത്തിയ ചില പരാമർശങ്ങളും നോട്ടീസിൽ എടുത്ത് പറയുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി സിദ്ദരാമയ്യ വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നും തട്ടിപ്പിന് കൂട്ടുനിന്നെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി ആരോപിച്ചിരുന്നു. സ്വകാര്യ കമ്പനികൾക്ക് അഴിമതി നടത്താൻ കൂട്ടുനിന്നതിന്റെ പേരിലാണ് സിദ്ദരാമയ്യയ്ക്ക് ഡയമണ്ട് പതിച്ച ആഢംബര വാച്ച് സമ്മാനമായി ലഭിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെയാണ് സിദ്ധരാമയ്യ നിയമപരമായി രംഗത്തെത്തിയത്.