അധോലോക നായകൻ അബു സലീമിന്​ ഏഴ്​ വർഷം തടവ്​

abu salem

വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച്​ കോടി തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അധോലോക നായകൻ അബു സലീമിന്​ ഏഴ്​ വർഷം തടവ്​. 2002ലുണ്ടായ സംഭവത്തിലാണ്​ ഇപ്പോൾ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്​.പ്രതിഭാഗത്തി​​​​െൻറയും പ്രോസിക്യൂഷ​​​​െൻറയും വാദങ്ങൾ കേട്ട കോടതി മെയ്​ 26ന്​ കേസിൽ അബുസലീം കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയിരുന്നു. സൗത്ത്​ ഡൽഹി സ്വദേശിയായ വ്യവസായി അശോക്​ ഗുപ്​തയിൽ നിന്ന്​ അഞ്ച്​ കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ്​ അബുസലീമിനെതിരായ പരാതി.