ദമ്പതികളെ നഗ്നരാക്കി പരേഡ് നടത്തി ദ്രശ്യങ്ങൾ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്‌തു

നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ദമ്പതികളെ നഗ്നരാക്കി പരേഡ് നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ ഉദയ്‌പൂരിലെ സരേ ഖുര്‍ദ് എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നഗ്ന വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാംലാല്‍ ഗമേട്ടി എന്നയാളെയും ഭാര്യയേയുമാണ് നഗ്നരാക്കി നടത്തിയത്. ദമ്പതികളോടുള്ള പ്രദേശവാസികളുടെ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെ മര്‍ദ്ദിക്കുകയും നഗ്നരാക്കി പരേഡ് ചെയ്യിപ്പിക്കുകയും ചെയ്‌തെന്ന് എ.എസ്.പി ഹാര്‍ഷ് രത്നൂ പറഞ്ഞു. ഇയാളുടെ ഭാര്യ ലൈംഗീകാതിക്രമത്തിന് ഇരയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ദമ്പതികളുടെ അച്ഛന്‍ അടക്കം 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 2017 ഏപ്രിലില്‍ യുവാവിനേയും യുവതിയേയും സമാനമായ രീതിയില്‍ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.