അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി പ്രഖ്യാപിക്കണം:സുബ്രഹ്മണ്യന്‍ സ്വാമി

Ram Temple

രാമക്ഷേത്ര വിവാദം വീണ്ടും കത്തിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലെത്തിയത് വികസനം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിലല്ല. പകരം ഹിന്ദുത്വവും അഴിമതിക്കെതിരായ പോരാട്ടവും കൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പറയുന്നത്. 2019ല്‍ ഇതേ അജണ്ടയുമായിട്ടായിരിക്കണം ബിജെപി മത്സരിക്കേണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം എന്ന ആശയം നടപ്പിലാക്കുമെന്ന് ബിജെപി പ്രഖ്യാപിക്കണം. ഇക്കാര്യം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കണമെന്നും സ്വാമി പറഞ്ഞു. രാജ്യത്ത് ഹിന്ദുത്വത്തിനെതിരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അനുവദനീയമല്ലെന്ന് ബിജെപി പ്രഖ്യാപിക്കണം. ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഭരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ബിജെപിക്ക് സാധിക്കണം. വികസനം മുന്‍ നിര്‍ത്തി വോട്ട് പിടിക്കാന്‍ ഇറങ്ങുന്നവര്‍ തിരഞ്ഞെടുപ്പില്‍ തോറ്റ് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വികാരങ്ങളെ മുന്‍നിര്‍ത്തി നേരിടേണ്ടതാണ്. ബിജെപി ഡിസംബറിന് മുമ്ബ് രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കണം. എങ്കില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ പാര്‍ട്ടിയെ അത് സഹാക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. വികസന അജണ്ട ബിജെപി ആവശ്യമില്ല. ജാതിയും മതവും നോക്കാതെ ഹിന്ദുത്വത്തിന് വേണ്ടിയാണ് അവര്‍ വോട്ടുചെയ്യുന്നത്. എന്റെ ആശയങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പിന്തുണയുണ്ടെന്നും സ്വാമി പറഞ്ഞു. ഞാന്‍ പറയുന്നതിനെ തുടക്കത്തില്‍ അവര്‍ സ്വാഗതം ചെയ്യില്ലെങ്കില്‍ പിന്നീട് അതിനെ അംഗീകരിക്കാറുണ്ട്. ജിഎസ്ടി നടപ്പാക്കുന്നതില്‍ ധനമന്ത്രി ഞാന്‍ പറഞ്ഞ കാര്യങ്ങളെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി അത് അംഗീകരിച്ചു. തന്റെ നിര്‍ദേശങ്ങളും ജിഎസ്ടി നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളെയും സുബ്രഹ്മണ്യന്‍ സ്വാമി തള്ളി. തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്ബ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും അഴിക്കുള്ളിലാവുമെന്നും സുബഹ്മണ്യന്‍ സ്വാമി പറഞ്ഞു.