മലയാളിയായ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

k m joseph judge

മലയാളിയായ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. സുപ്രീംകോടതിയിലെ ഒന്നാം കോടതി മുറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ശുപാര്‍ശചെയ്യപ്പെട്ട ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജുമാരും അഭിഭാഷകരും നിയമകാര്യ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതുതായി മൂന്നുപേര്‍കൂടി അധികാരമേറ്റടെത്തുതടോ സുപ്രീംകോടതിയിലെ ജഡ്ജുമാരുടെ എണ്ണം 25 ആയി. പരമാവധി അംഗസഖ്യ 31 ആണ്. കേന്ദ്രസര്‍ക്കാര്‍ കെഎം ജോസഫിന്റെ സീനീയോറിറ്റി താഴ്ത്തിയതിനാല്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം മൂന്നാമതയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി പട്ടികയില്‍ താഴെയായക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപയോട് ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ അറ്റോര്‍ണി ജനറലിനെ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത് വഴി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ജസ്റ്റിസ് കെഎം ജോസഫ്. സീനിയോരിറ്റ് തരംതാഴ്ത്തല്‍സര്‍ക്കാര്‍ പകപോക്കലാണെന്ന് ആരോപണമുണ്ട്. ജോസഫിന്റെ പേര് രണ്ടാമത്തെ കൊളീജിയം ശുപാര്‍ശയിലാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പേര് തള്ളിയത്. നേരത്തെ ജസ്റ്റിസ് ജോസഫിന്റെ പേര് ത ള്ളിയതിനെതിരെ അന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ചെലമേശ്വര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.