Thursday, March 28, 2024
HomeKeralaഅയ്യപ്പ സ്വാമിയോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ല - ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻ പിള്ള

അയ്യപ്പ സ്വാമിയോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ല – ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻ പിള്ള

ശബരിമലയോടും അയ്യപ്പ സ്വാമിയോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻ പിള്ള. വിശ്വാസം രക്ഷിക്കാനുള്ള പോരാട്ടത്തിൽ ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ പ്രതീക്ഷയായ ശബരിമലയെ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കം. ഏതൊക്കെ ശക്തികൾ‌ എതിർത്താലും ശബരിമലയെ സംരക്ഷിക്കാൻ ബിജെപി അവസാനം വരെ പോരാടും. എ.കെ. ഗോപാലനു പോലും ശബരിമലയുടെ വിശ്വാസത്തിനു മുൻപിൽ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിൽ പ്രായഭേദമന്യേ സ്തീകളെ പ്രവേശിപ്പാക്കാമെന്ന കോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പ്രതിഷേധത്തിനിടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments