മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ

drugs in kozhikode

മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് പിടിയിലായത്. ലഹരി മരുന്ന് കടത്തിന് പിന്നില്‍ മുംബൈ കേന്ദ്രമാക്കിയ സംഘമാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മലേഷ്യയിലേക്ക് അയക്കാന്‍ ചെന്നൈയില്‍ നിന്നാണ് മരുന്ന് എത്തിച്ചതെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. മുമ്പ് ഒരു തവണ ഇതേ സംഘം ലഹരിമരുന്ന് കടത്തിയിട്ടുണ്ട്. 32 കിലോ തൂക്കം വരുന്ന മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് പായ്ക്കറ്റുകളിലാക്കി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. എറണാകുളം ഷേണായീസ് ജങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വ്വീസ് സ്ഥാപനം വഴിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കറുത്ത കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് ഇവ പായ്ക്ക് ചെയ്തിരുന്നത്. പെട്ടിയില്‍ തുണികള്‍ നിറച്ച് അതിനിടയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. മലേഷ്യയിലേക്കാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 1927ല്‍ കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണിത്. പൊടിരൂപത്തില്‍ ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ 40 മിനുറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. ആറ് മണിക്കൂറോളം ഉപയോഗിക്കുന്നയാളില്‍ വര്‍ധിത വീര്യത്തോടെ ഇത് പ്രവര്‍ത്തിക്കും. പാഴ്സല്‍ സര്‍വീസില്‍ എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ എത്തിയത്.