അ​ഭി​ലാ​ഷ‌് ടോ​മി​യെ ഡൽഹിയിലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

abhilash

ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​നി​ടെ പാ​യ്‌​വ​ഞ്ചി ത​ക​ര്‍​ന്നു പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ നാ​വി​ക ക​മാ​ന്‍​ഡ​ര്‍ അ​ഭി​ലാ​ഷ‌് ടോ​മി​യെ ഡൽഹിയിലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ശാ​ഖ​പ​ട്ട​ണ​ത്തെ നാ​വി​ക​സേ​ന ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യാ​ണ് ഡൽഹിയി​ലേ​ക്ക് മാ​റ്റി​യ​ത്. ഡൽഹിയിലെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തുന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ശ​ദ​മാ​യി വി​ല​യി​രു​ത്തും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ചി​കി​ത്സ ആ​രം​ഭി​ക്കു​ക. ആ​സ്റ്റ​ര്‍​ഡാം ദ്വീ​പി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഭി​ലാ​ഷ് ടോ​മി​യെ നാ​വി​ക ക​പ്പ​ലാ​യ സ​ത്പു​ര​യി​ല്‍ ശ​നി​യാ​ഴ്ചയാണ് വി​ശാ​ഖ​പ​ട്ട​ണ​ത്ത് എ​ത്തി​ച്ചത്.