ഒരാൾ എവിടെയെന്ന് വാട്സ് ആപ് തത്സമയം എല്ലാവരെയും അറിയിക്കും

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമൊക്കെ എവിടെയാണെന്ന് മറ്റും തത്സമയം അറിയണോ. ഇനി കാത്തിരിക്കേണ്ട, ഉപയോക്താവിന്‍റെ ലൈവ് ലൊക്കേഷൻ കൂടി ലഭ്യമാകുന്ന പുതിയ ഫീച്ചർ വാട്സ് ആപ് ഇന്ത്യയിലും അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെയും ഗ്രൂപ്പിനേയോ താൻ എവിടെയാണ് തത്സമയം ഉള്ളതെന്ന് ഉപയോക്താവിന് അറിയിക്കാം.
ഒരാൾ എവിടെയെന്ന് അറിയാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേർന്നോ എന്ന് അറിയാനും ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.
വ്യക്തികളുമായോ ഗ്രൂപുമായോ ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോൾ ‘ഷെയർ ലൈവ് ലൊക്കേഷൻ’ എന്ന പുതിയ ഓപ്ഷൻ കൂടി ഇനിമുതൽ ലഭ്യമാകും. ഇതിലൂടെ നമ്മൾ ആഗ്രഹിക്കുന്നവരുമായി തത്സമയ ലൊക്കേഷൻ പങ്കുവയ്ക്കാം. ആവശ്യമില്ലാത്തപ്പോൾ ലൊക്കേഷൻ പങ്കുവയ്ക്കുന്നത് നിറുത്തിവയ്ക്കാനും സാധിക്കും.