ശബരിമലയില്‍ 52 വയസ്സുകാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച മുഖ്യ പ്രതി പിടിയില്‍

arrest

കഴിഞ്ഞ ദിവസം ശബരിമലയില്‍ 52 വയസ്സുകാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച മുഖ്യ പ്രതി പിടിയില്‍. ഇലന്ദൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത. ഇയാള്‍ക്കെതിരെ വധശ്രമം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 ഓളം പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിക്ക് നേരെയാണ് അക്രമണം അരങ്ങേറിയത്. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പോലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. എന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സു കഴിഞ്ഞെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു. കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയാണ് 52 വയസ്സു കഴിഞ്ഞ ഇവരും ഭര്‍ത്താവും മകനുമടക്കം ശബരിമലയില്‍ എത്തിയത്.