കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നം കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായ സുവര്‍ണാവസരം ആണ്. ബിജെപി മുന്നോട്ട് വെയ്ക്കുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തോട് കാലങ്ങളായി മുഖം തിരിച്ച്‌ നില്‍ക്കുന്ന കേരളത്തില്‍ അവര്‍ക്ക് വീണ് കിട്ടിയതാണ് ശബരിമല വിഷയം. അതുകൊണ്ട് തന്നെ ശബരിമലയില്‍ പരമാവധി മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു. ശബരിമലയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുളള ശ്രമവും ബിജെപി നടത്തുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും നേതാക്കളെ അടക്കം അടര്‍ത്തി മാറ്റി തങ്ങള്‍ക്കൊപ്പം നിര്‍ത്തിക്കുക എന്ന അജണ്ട ഒരു വശത്ത് നടക്കുന്നുണ്ട്. കണ്ണൂരിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനേയും ആര്‍എസ്‌എസ് സമീപിച്ചിരിക്കുന്നു.ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടില്ല. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിന്റെ സംസ്ഥാന തല നേതാക്കളെ ആരെയും നിലയ്ക്കലോ പമ്ബയിലോ സന്നിധാനത്തോ വിശ്വാസ സംരക്ഷണമെന്ന പേരില്‍ കണ്ടിട്ടില്ല. എന്നാല്‍ കെ സുധാകരന്‍ അതിനുണ്ടായിരുന്നു. ബിജെപി നേതാക്കളേക്കാളും ശക്തമായി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ശബ്ദിക്കുന്ന നേതാവാണ് കെ സുധാകരന്‍.ആര്‍ത്തവം അശുദ്ധമാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്നയിടത്ത് പത്രസമ്മേളനം നടത്തി ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറയുക പോലും ചെയ്തിട്ടുണ്ട് സുധാകരന്‍.