Tuesday, April 16, 2024
HomeKerala15 കോടിയുടെ വിദേശമദ്യം ഒഴുക്കികളയാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍

15 കോടിയുടെ വിദേശമദ്യം ഒഴുക്കികളയാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍

15 കോടിയുടെ വിദേശമദ്യം ഒഴുക്കികളയാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. യുഡിഎഫ് സമയത്ത് ബാറുകള്‍ പൂട്ടിയ സമയത്ത് റെയ്ഡുകളിലും മറ്റുമായി പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചു കളായാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യം നശിപ്പിച്ചു കളയാനുള്ള തീരുമാനത്തിന് നികുതി വകുപ്പ് അനുവാദം കൊടുത്ത സാഹചര്യത്തില്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് കോര്‍പ്പറേഷന്‍രണ്ട് വര്‍ഷത്തോളമായി സൂക്ഷിച്ച്‌ വെച്ചിരിക്കുന്ന ഈ മദ്യം വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാട് കോര്‍പ്പറേഷന് ഉണ്ടായിരുന്നു. അതോടെ മദ്യം നശിപ്പിച്ചു കളയാനുള്ള നികുതി വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ബീവറേജസ് കോര്‍പ്പറേഷന്‍.ബ്രാന്‍ഡി. വിസ്‌കി, റം, വൈന്‍,ബിയര്‍ എന്നിവയുടെ അന്‍പതോളം ബന്‍ഡുകളിലുള്ള മദ്യമാണ് ഒഴുക്കികളയുന്നത്. തിരുവല്ല പുളിക്കീഴിലുള്ള ട്രോവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ചാണ് മദ്യം ഒഴുക്കികളയുക.പ്രത്യേകം തയ്യാറാക്കിയ വലിയ കുഴികളിലേക്കായിരിക്കും മദ്യം ഒഴുക്കിക്കളയുക. ഇതിനായി പ്രത്യേകം തൊഴിലാളികളെ നിയമിക്കും. നശിപ്പിച്ചു കളയാന്‍ തീരുമാനിച്ച മദ്യം ആരെങ്കിലും പുറത്തേക്ക് കൊണ്ടുപോവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി സ്ഥലത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാവും. .ബാറുകള്‍ പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നയത്തില്‍ സര്‍ക്കാറും ബാറുടമകളും തമ്മില്‍ തെറ്റിനില്‍ക്കുന്ന സമയത്തായിരുന്നു ഈ മദ്യം പിടിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ അവരില്‍ നിന്ന് പിടിച്ചെടുത്ത മദ്യം സുരക്ഷിതമല്ലെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നേരത്തെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കോര്‍പ്പറേഷന്‍ തീരുമാനം എടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments