വിമാനം വൈകിയതിനു യാത്രക്കാരി കലികയറി ജീവനക്കാരനെ തല്ലി (video)


വിമാനം വൈകിയെന്നറിഞ്ഞപ്പോള്‍ യാത്രക്കാരിക്ക് കലികയറി. ദേഷ്യം തീര്‍ത്തത് വിമാനത്താവള ജീവനക്കാരന്റെയടുത്ത്. കൈത്തരിപ്പ് തീരുവോളം യാത്രക്കാരി ഇയാളെ തല്ലി. ചൈനയിലെ ഷെന്‍യാങ് ടയോക്‌സിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകാന്‍ കാരണമായത്. വിവരം അറിഞ്ഞതോടെ ഭൂരിപക്ഷം യാത്രക്കാരും നിരാശരായി. കൂട്ടത്തില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കാണ് കണ്‍ട്രോള്‍ പോയത്. വിവരം അറിഞ്ഞയുടനെ അവര്‍ മുന്നിലെ ജീവനക്കാരനുമേല്‍ കൈത്തരിപ്പു തീര്‍ത്തു. എന്തിനാണ് തല്ല് എന്നു പോലും പാവം ജീവനക്കാരന്‍ അറിഞ്ഞില്ല. തല്ലു തീര്‍ന്നതിനുശേഷമാണ് കാരണം അറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തിനെതിരെ അധികൃതര്‍ നടപടിയെടുത്തു.