Thursday, March 28, 2024
HomeKeralaനാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 13ലേക്ക് മാറ്റി

നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 13ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 13ലേക്ക് മാറ്റി.അതേ സമയം അറസ്റ്റു തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി. മൊഴിയിലെ പൊരുത്ത കേടുകള്‍ കാരണം കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യുന്നതാനായി പോലീസ് നാദിര്‍ഷയെ വിളിപ്പിച്ചത്. തുടര്‍ന്ന് നെഞ്ച് വേദനയേയും വയറുവേദനയെയും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നാദിര്‍ഷ. പൊലീസ് ഭീഷണപ്പെടുത്തുകയാണെന്നും കേസില്‍ കുടുക്കാന്‍ ശ്രമിക്കകുയാണെന്നും ചൂണ്ടികാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തുന്നതായും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും ജാമ്യാപേക്ഷയില്‍ പറയുന്നു.
അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തിയെന്ന നാദിര്‍ഷയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് റൂറര്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു. ആശുപത്രി വിട്ടാലുടനെ നാദിര്‍ഷയെ ചോദ്യം ചെയ്യുമെന്നും പറഞ്ഞു. കേസില്‍ നാദിര്‍ഷയെ പൊലീസ് ഭീഷണിപെടുത്തിയെന്ന ആരോപണം അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുള്ള അമ്മയുടെ പരാതി അന്വേഷണ സംഘത്തിന് കൈമാറിയെന്നും ഡിജിപി അറിയിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. അന്ന് ദിലീപിനേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments