ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്​ട്രീയവൽക്കരിക്കുന്നു:രവിശങ്കർ പ്രസാദ്

gauri lankesh

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നവർ ആർ.എസ്​.എസ്​, ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഏവിടെയായിരുന്നുവെന്ന്​ കേന്ദ്ര​മന്ത്രിപരവിശങ്കർ പ്രസാദ്​.  ബുദ്ധി ജീവികൾ എന്തുകൊണ്ടാണ്​ ആർ.എസ്​.എസ്​ ബി.ജെ.പി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെടുമ്പോൾ മൗനം പാലിക്കുന്നത്​. കേരളത്തിലെ ആർ.എസ്​.എസ്​ പ്രവർത്തകർക്ക്​ ഒരു പ്രത്യയശാസ്​ത്രത്തിൽ വിശ്വസിക്കാൻ അവകാശമില്ലെയെന്നും രവിശങ്കർ പ്രസാദ്​ ചോദിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്​ട്രീയവൽക്കരിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി കൊലപാതകത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണ്​. നക്​സലുകളിൽ നിന്നുൾപ്പടെ ഭീഷണിയുണ്ടായിട്ടും ഗൗരി ല​േങ്കഷിന്​ സുരക്ഷയൊരുങ്ങുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതായും രവിശങ്കർ പ്രസാദ്​ ആരോപിച്ചു. കൊലപാതകം നടന്നയുടൻ സംഭവത്തെ കുറിച്ച്​ പഠിക്കാതെ ആർ.എസ്​.എസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്താനാണ്​ രാഹുൽ മുതിർന്നത്​. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും രവിശങ്കർ പ്രസാദ്​ ആവശ്യപ്പെട്ടു.