വിനോദ സഞ്ചാരികൾ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി:കണ്ണന്താനം

kannathanam

ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവർ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാൽ മതിയെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂവനേശ്വറിൽ നടന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ ബീഫ് കഴിക്കുന്നത് തുടരുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലും ഗോവയിലും ആളുകൾ ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും അത് ജനങ്ങൾക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.