Tuesday, March 19, 2024
HomeInternationalഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാക്കുവാൻ ട്രംപ് ആലോചിക്കുന്നു

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാക്കുവാൻ ട്രംപ് ആലോചിക്കുന്നു

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റെ​ടു​ക്കു​ന്നു. വ​ള​രെ വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ൾ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. ചൈ​ന​യെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​രാ​ൻ സ​ഹാ​യി​ച്ച​ത് ലോ​ക വ്യാ​പാ​ര സം​ഘ​ട​ന (ഡ​ബ്ല്യൂ​ടി​ഒ) ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചി​ല രാ​ജ്യ​ങ്ങ​ളെ വ​ള​രു​ന്ന സ​മ്പ​ദ്ഘ​ട​ന​യാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചി​ല​ത് ഇ​തു​വ​രെ സ്വ​യം​പ​ര്യാ​പ്ത​മാ​കാ​ത്ത സ​മ്പ​ദ്ഘ​ട​ന​ക​ളും. അ​വ​യ​ക്ക് ന​മ്മ​ൾ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി വ​രി​ക​യാ​ണ്. ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ പെ​ടു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​വ​ട്ടെ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്ക് ന​മ്മ​ൾ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത് വി​ചി​ത്ര​മാ​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ന​മ്മ​ൾ ഇ​ത് നി​ർ​ത്ത​ലാ​ക്കാ​ൻ പോ​കു​ക​യാ​ണ്. ന​മ്മ​ൾ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ത​ന്നെ ചെ​യ്യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments