Thursday, March 28, 2024
HomeNationalഎ.ടി.എമ്മില്‍ നിന്ന് 2000 രൂപ നോട്ടുകളുടെ പെരുമഴ; ബാങ്കിന് 25 ലക്ഷം രൂപ നഷ്ടം

എ.ടി.എമ്മില്‍ നിന്ന് 2000 രൂപ നോട്ടുകളുടെ പെരുമഴ; ബാങ്കിന് 25 ലക്ഷം രൂപ നഷ്ടം

എ.ടി.എമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിക്കാൻ ശ്രമിച്ചവർക്ക് രണ്ടായിരം രൂപ, ഇരുപതിനായിരം രൂപ പിന്‍വലിച്ചയാൾക്ക് 80,000 രൂപയുടെ !!!. എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എ.ടി.എമ്മിലാണ് കുത്തിയവര്‍ക്കെല്ലാം വാരിക്കോരി പണം ലഭിച്ചത്. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധവശാല്‍ നിറച്ചതാണ് ഇടപാടുകാര്‍ക്ക് സൗഭാഗ്യം ലഭിക്കാന്‍
കാരണം. ഇതോടെ എച്ച്‌.ഡി.എഫ്.സി ബാങ്കിനുണ്ടായ നഷ്ടം 25 ലക്ഷം രൂപയാണ്. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ പിഴവാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്. ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്‌.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ കിട്ടി 20,000 പിന്‍വലിച്ചവര്‍ക്ക് 80,000 രൂപ കിട്ടി. ഇങ്ങനെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ചവര്‍ക്ക് നോട്ടുകളുലെ പെരുമഴ തന്നെയായിരുന്നു. 12 മണിക്കൂറിനകം എ.ടി.എം കാലിയാവുകയും ചെയ്തു. എ.ടി.എമ്മില്‍ നിന്നും അധികപണം ലഭിക്കുന്നു എന്ന് അറിഞ്ഞ് നിരവധി പേര്‍ പണം പിന്‍വലിക്കുകയും ചെയ്തു. പണം പിന്‍വലിച്ചവരുടെ വിവരം ബാങ്ക് ശേഖരിക്കുകയും അധികമായി ലഭിച്ച തുക തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമല്ലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments