Friday, March 29, 2024
HomeNationalഅമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടിയായി വര്‍ധിച്ചു

അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടിയായി വര്‍ധിച്ചു

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം അമിത് ഷായുടെ മകന്‍ ജെയ് അമിത് ഭായ് ഷായുടെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കപ്പെട്ട വിവരങ്ങള്‍ ഉദ്ധരിച്ച് ദി വയര്‍ ഡോട് കോം ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.വാര്‍ത്ത പുറത്തുവിട്ട ദി വയര്‍.കോമിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയൂഷ് ഗോയല്‍ പറഞ്ഞു.ജയ് അമിത് ഭായ് ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ലാഭവിവരക്കണക്കാണ് ദി വയര്‍.കോം പുറത്തുവിട്ടത്.മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറുകയും അമിത് ഷാ ബിജെപി അദ്ധ്യക്ഷനാവുകയും ചെയ്ത ശേഷം ജെയ് ഷായുടെ കമ്പനിക്ക് കോടികളുടെ വളര്‍ച്ചയുണ്ടെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ടെമ്പിള്‍ എന്റര്‍പ്രൈസസ് 6,23,01724 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കപ്പെട്ട ബാലന്‍സ് ഷീറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം കമ്പനിക്ക് വന്‍ വളര്‍ച്ചയാണുണ്ടായത്. 2014-15 സാമ്പത്തിക വര്‍ഷം 18,728 രൂപ ലാഭമുണ്ടായതായി രേഖകളില്‍ പറയുന്നു. എന്നാല്‍ 2015-16 വര്‍ഷമായപ്പോള്‍ ലാഭം 80.5 കോടിയായി കുത്തനെ ഉയര്‍ന്നു. അതായത് ഒരു വര്‍ഷം കൊണ്ട് ലാഭത്തില്‍ പതിനാറായിരം ഇരട്ടിയുടെ വര്‍ധനവുണ്ടായെന്നാണ് വയര്‍.കോം വ്യക്തമാക്കുന്നത്. രാജ്യസഭാ എംപിയും റിലയന്‍സിന്റെ ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ അടുത്ത ബന്ധു രാജേഷ് കന്തവാലയുടെ ബാങ്കില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്തതിന് ശേഷമാണ് കമ്പനി വന്‍ ലാഭമുണ്ടാക്കിയത്. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം 1.4 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് കാണിച്ച് 2016 ഒക്ടോബറില്‍ കമ്പനി അടച്ചുപൂട്ടി. അമിത് ഷായുടെ മകന്‍ ജയ് ഷായും ജിതേന്ദര്‍ ഷായുമാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. അമിത് ഷായുടെ ഭാര്യ സൊനാല്‍ ഷായ്ക്കും ഓഹരിയുണ്ട്. അമിത് ഷാ ബിജെപി അദ്ധ്യക്ഷനായ ശേഷം വരുമാനത്തില്‍ 300 ഇരട്ടിയുടെ വര്‍ധനവുണ്ടായതായി നേരത്തേ വാര്‍ത്ത പുറത്തുവന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments