Thursday, April 25, 2024
HomeNationalകാണണമെന്ന് വാശി പിടിച്ച്‌ കരഞ്ഞ കൃഷ്ണക്ക് മുൻപിൽ ക്രിക്കറ്റ് തരാം സച്ചിനെത്തി

കാണണമെന്ന് വാശി പിടിച്ച്‌ കരഞ്ഞ കൃഷ്ണക്ക് മുൻപിൽ ക്രിക്കറ്റ് തരാം സച്ചിനെത്തി

സച്ചിനെ കാണാനായി ഒരു ദിവസം മുഴുവന്‍ കാത്തിരുന്ന ആരാധികയെ താരം നിരാശപ്പെടുത്തിയില്ല. രാത്രി ഏറെ വൈകിയിട്ടും പെണ്‍കുട്ടിക്ക് അടുത്തെത്തിയ താരം സമ്മാനങ്ങള്‍ നല്‍കിയാണ് ആരാധികയെ മടക്കി അയച്ചത്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ സംഭവിച്ച വ്യത്യസ്ഥമായ ഒരു അനുഭവത്തെ വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് രാജസ്ഥാനിലെ ജോധ്പൂര്‍ സ്വദേശിനിയായ കൃഷ്ണ എന്ന കോളജ് വിദ്യാര്‍ത്ഥിനി.ഒരു സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിനായാണ് സച്ചിന്‍ ജോധ്പൂരിലേക്ക് വന്നത്. മൂന്ന് ദിവസമായി നഗരത്തിന്റെ പല ഭാഗത്തും സച്ചിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ചൊവാഴ്ച മുഴുവന്‍ കൃഷ്ണ പല സ്ഥലങ്ങളിലും സച്ചിനെ കാണുവാനായി ചെന്നുവെങ്കിലും നിരാശയായിരുന്നു ഫലം. നിരാശയായ പെണ്‍കുട്ടി രാത്രിയായിട്ടും വീട്ടില്‍ പോകാന്‍ തയ്യാറായില്ല. ജോധ്പൂരിലെ ഗോല്‍നാഡി കൊട്ടാരത്തനുള്ളില്‍ വെച്ച് സച്ചിന്റെ പരസ്യത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞ കൃഷ്ണ രാത്രി വൈകുവോളം കെട്ടിടത്തിന് പുറത്ത് കാത്തുനിന്നു. താന്‍ സച്ചിനെ കണ്ടതിന് ശേഷം മാത്രമേ വീട്ടില്‍ പോകുകയുള്ളു എന്ന് പെണ്‍കുട്ടി വാശി പിടിച്ചതോടെ അധികൃതര്‍ക്കും തലവേദനയായി. അവസാനം നിരാശ കാരണം കൃഷ്ണ കരയുവാന്‍ തുടങ്ങി. ഇത് അറിഞ്ഞ സച്ചിന്‍ പെണ്‍കുട്ടിയുടെ അടുക്കലേക്ക് എത്തി. ഇഷ്ട താരം തൊട്ടു മുമ്പില്‍ വന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ കൃഷ്ണയ്ക്ക് ആദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പല വിശേഷങ്ങളുംസച്ചിന്‍ ചോദിക്കുന്നുണ്ടെങ്കിലും കുറച്ചു നേരത്തേക്ക് കൃഷ്ണയ്ക്ക് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അവസാനം പെണ്‍കുട്ടിയുടെ വീട്ടിലെ വിശേഷങ്ങളും പഠനവും സപോര്‍ട്‌സിലുള്ള താല്‍പ്പര്യവുമെല്ലാം ചോദിച്ചറിഞ്ഞ സച്ചിന്‍ കൃഷ്ണയ്ക്ക് താന്‍ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബോളും സമ്മാനമായി നല്‍കിയാണ് മടക്കി അയച്ചത്. തന്റെ ജീവിതത്തിലെ മഹത്തായ നിമിഷങ്ങളെ വിശ്വസിക്കാനാവാതെ പാടുപെടുകയാണ് ഈ വിദ്യാര്‍ത്ഥിനിയിപ്പോള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments