വാ​ട​ക​ക്കൊ​ല​യാ​ളി​ക്കു ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​ർ പോലീസ് പിടിയിൽ

ravi

സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ വാ​ട​ക​ക്കൊ​ല​യാ​ളി​ക്കു ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​ർ ബം​ഗ​ളു​രു​വി​ൽ അ​റ​സ്റ്റി​ൽ. ക​ന്ന​ഡ ടാ​ബ്ളോ​യി​ഡ് ഹാ​യ് ബാം​ഗ​ളൂ​രി​ന്‍റെ എ​ഡി​റ്റ​ർ ര​വി ബ​ൽ​ഗാ​രെ​യെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹാ​യ് ബാം​ഗ​ളൂ​രി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​നി​ൽ ഹെ​ഗെ​ര​വാ​ന​ഹ​ള്ളി എ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ര​വി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന വാ​ട​ക​ക്കൊ​ല​യാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​നു മു​ന്പ് വാ​ട​ക​ക്കൊ​ല​യാ​ളി അ​റ​സ്റ്റി​ലാ​യി. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ശ​ശി​ധ​ർ മു​ണ്ടെ​വാ​ഡി എ​ന്ന വാ​ട​ക​ക്കൊ​ല​യാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നു കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. കൊ​ല ന​ട​ത്താ​ൻ ഇ​യാ​ൾ തോ​ക്ക് വാ​ങ്ങി​യ ഇ​ട​പാ​ടു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പോ​ലീ​സി​ന് ക്വ​ട്ടേ​ഷ​നെ സം​ബ​ന്ധി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശ​ശി​ധ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു തോ​ക്കും നൂ​റി​ല​ധി​കം തി​ര​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​വും താ​ൻ ര​വി​യു​മാ​യി സം​സാ​രി​ച്ച​താ​ണെ​ന്നും ത​നി​ക്കെ​തി​രേ ക്വ​ട്ടേ​ഷ​ൻ ന​ൽ​കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് ര​വി​ക്കു മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും സു​നി​ൽ ഹെ​ഗെ​ര​വാ​ന​ഹ​ള്ളി പ്ര​തി​ക​രി​ച്ചു. ഓ​ഗ​സ്റ്റ് 28ന് ​വാ​ട​ക​ക്കൊ​ല​യാ​ളി ത​ന്‍റെ വീ​ട്ടി​ൽ​വ​ന്നി​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ണാ​ട​ക എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​പ​ര​മാ​യ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ നി​യ​മ​സ​ഭ ത​ട​വി​നു വി​ധി​ച്ച ര​ണ്ടു പ​ത്രാ​ധി​പ​രി​ൽ ഒ​രാ​ളാ​ണു ര​വി. നി​യ​മ​സ​ഭ​യു​ടെ പ്രി​വി​ലേ​ജ​സ് ക​മ്മി​റ്റി​യാ​ണ് പ​ത്രാ​ധി​പ​ൻ​മാ​രെ ത​ട​വി​നു വി​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ അ​റ​സ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.