ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രിക്ക് അ​ഴി​മ​തി​ക്കേ​സി​ൽ ത​ട​വ് ശിക്ഷ

afghan

ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് അ​ഴി​മ​തി​ക്കേ​സി​ൽ ത​ട​വ്. ബം​ഗ്ലാ​ദേ​ശ് കോ​ട​തി​യാ​ണ് സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് വി​ധി​ച്ച​ത്. അ​നാ​ഥാ​ല​യ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ പ​ണം മു​ക്കി​യെ​ന്ന കേ​സി​ലാ​ണ് കോ​ട​തി​യു​ടെ വി​ധി. 252,000 ഡോ​ള​റാ​ണ് സി​യ​യു​ടെ ട്ര​സ്റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. സി​യ​യു​ടെ മ​ക​നും കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ള​ട​ക്കം മ​റ്റ് അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് കോ​ട​തി പ​ത്തു വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ സി​യ, കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. പാർലമെന്റിനു പുറത്തുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ബിഎൻപി 2014ലെ പൊതുതിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞദിവസം, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമത്തിൽ എട്ടു ബസ് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സിയയ്ക്കെതിരെ ജില്ലാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.