Friday, March 29, 2024
HomeKeralaസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു;ഇന്ദ്രൻസ്​ മികച്ച നടൻ, പാർവതി​ മികച്ച നടി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു;ഇന്ദ്രൻസ്​ മികച്ച നടൻ, പാർവതി​ മികച്ച നടി

2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റമുറിവെളിച്ചം’​ മികച്ച ചിത്രം​. ‘ആളൊരുക്ക’ത്തിലെ പ്രകടനത്തിന്​ ഇന്ദ്രൻസ്​ മികച്ച നടനായും ‘ടേക്ക്​ഒാഫി’ലെ നഴ്സ് സമീറയെ അ​നശ്വരമാക്കിയ ​പാർവതി​ മികച്ച നടിയായും  തെരഞ്ഞെടുക്കപ്പെട്ടു. ഇൗ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്​ത ലിജോ ജോസ്​ പെല്ലിശ്ശേരിയാണ്​ മികച്ച സംവിധായകൻ. അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷികളും) മികച്ച സ്വഭാവ നടനും പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) മികച്ച സ്വഭാവ നടിയുമായി. 37 ജേതാക്കളിൽ 28 പേരും യുവാക്കളാണ് എന്നതാണ് ഇത്തവണത്തെ അവാർഡിന്‍റെ പ്രത്യേകത. കൂടാതെ 78 ശതമാനം പേർ ആദ്യമായാണ് പുരസ്കാരം നേടുന്നത്. ജൂറിക്ക് മുമ്പിൽ വന്ന 110 ചിത്രങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്.

മികച്ച സംഗീത സംവിധായകനായി എം.കെ അർജുനൻ (ചിത്രം: ഭയാനകം, മുഴുവൻ പാട്ടുകളും) തെരഞ്ഞെടുക്കപ്പെട്ടു. അർജുനൻ മാസ്റ്റർക്ക് ലഭിക്കുന്ന ആദ്യ അവാർഡാണിത്. ഷഹബാസ് അമൻ (ചിത്രം: മായാനദി-മിഴിയിൽ നിന്നും…) മികച്ച പിന്നണി ഗായകനും സിത്താര കൃഷ്ണകുമാർ (ചിത്രം: വിമാനം, വാനം അകലുന്നുവോ…) മികച്ച പിന്നണി ഗായികയുമായി.

അവാർഡുകളുടെ പൂർണരൂപം:

  • മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
  • മികച്ച നടി: പാർവതി (ടേക് ഒാഫ്)
  • മികച്ച സംവിധാൻ: ലിജോ ജെ. പല്ലിശേരി (ഇ.മ.യൗ)
  • മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
  • മികച്ച സ്വഭാവ നടി: പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
  • മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം (സംവിധായകൻ രാഹുൽ ജി. നായർ, നിർമാതാവ് രാഹുൽ ആർ. നായർ)
  • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ (സംവിധായകൻ സഞ്ജു സുരേന്ദ്രൻ, നിർമാതാവ് മുരളി മാട്ടുമ്മേൽ)
  • മികച്ച ബാലതാരം ആൺ: മാസ്റ്റർ അഭിനന്ദ് (സ്വനം)
  • മികച്ച ബാലതാരം പെൺ: നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച കഥാകൃത്ത്: എം.എ നിഷാദ് (കിണർ)
  • മികച്ച കാമറാ മാൻ: മഹേഷ് മാധവൻ (ഏദൻ)
  • മികച്ച തിരക്കഥാകൃത്ത്: സജീവ് പാളൂർ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
  • മികച്ച തിരക്കഥ: എസ്. ഹരീഷ്-സഞ്ജു സുരേന്ദ്രൻ (ഏദൻ)
  • മികച്ച ഗാനരചയിതാവ്: പ്രഭാവർമ (ചിത്രം: ക്ലിൻച് -ഒാളത്തിൽ മേളത്താൽ)
  • മികച്ച സംഗീത സംവിധായകൻ: എം.കെ അർജുനൻ (ചിത്രം: ഭയാനകം, മുഴുവൻ പാട്ടുകളും)
  • മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഗോപി സുന്ദർ (ടേക് ഒാഫ്)
  • മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ (ചിത്രം: മായാനദി-മിഴിയിൽ നിന്നും…)
  • മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: വിമാനം, വാനം അകലുന്നുവോ…)
  • മികച്ച ചിത്രസംയോജകൻ: അപ്പു വട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
  • മികച്ച കലാ സംവിധായകൻ: സന്തോഷ് രാമൻ (ടേക് ഒാഫ്)
  • മികച്ച സിങ്സ് സൗണ്ട്: സുജിത്ത് കുമാർ പി.വി (രക്ഷാധികാരി ബൈജു ഒപ്പ്)
  • മികച്ച ശബ്ദ മിശ്രണം: പ്രമോദ് തോമസ് (ഏദൻ)
  • മികച്ച ശബ്ദ ഡിസൈൻ: രംഗനാഥ് രവി (ഈ.മ.യൗ)
  • മികച്ച ലബോറട്ടറി: ചിത്രാഞ്ജലി സ്റ്റുഡിയോ -കെ.എസ്.എഫ്.ഡി.സി (ചിത്രം: ഭയാനകം)
  • മികച്ച മേക്കപ്പ് മാൻ: രഞ്ജിത്ത് അമ്പാടി (ടേക് ഒാഫ്)
  • മികച്ച വസ്ത്രാലങ്കാരം: സഖി എൽസ (ഹേ ജൂഡ്)
  • മികച്ച ഡബിങ് ആർട്ടിസ്റ്റ് ആൺ: അച്ചു അരുൺ കുമാർ (ചിത്രം: ദീരം, കഥാപാത്രം: അലി)
  • മികച്ച ഡബിങ് ആർട്ടിസ്റ്റ് പെൺ: സ്നേഹ എം. (ചിത്രം: ഈട, കഥാപാത്രം: ഐശ്വര്യ)
  • മികച്ച നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത് (ചിത്രം: ഹേ ജൂഡ്)
  • മികച്ച ജന പ്രീതി-കലാമേന്മ ചിത്രം (പ്രത്യേക പുരസ്കാരം: രക്ഷാധികാരി ബൈജു ഒപ്പ് (രഞ്ജൻ പ്രമോദ്)
  • മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക് ഒാഫ്)
  • മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധാനം: ദിപേഷ് ടി.)
  • മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമ കാണും ദേശങ്ങൾ (വി. മോഹനകൃഷ്ണൻ)
  • മികച്ച ചലച്ചിത്ര ലേഖനം: റിയലിസത്തിന്‍റെ ‍യാഥാർഥ്യങ്ങൾ എ. ചന്ദ്രശേഖർ

പ്രത്യേക ജൂറി പുരസ്കാരം:

  • അഭിനയം: വിനീത കോശി (ഒറ്റമുറി വെളിച്ചം)

പ്രത്യേക ജൂറി പരാമർശം:

  • അഭിനയം: വിജയ് മേനോൻ (ഹേ ജൂഡ്)
  • അഭിനയം: മാസ്റ്റർ അശാന്ത് കെ. ഷാ (ലാലി ലേ)
  • അഭിനയം: മാസ്റ്റർ ചന്ദ്രകിരൺ ജി.ക. (അതിശയങ്ങളുടെ വേനൽ)
  • അഭിനയം: ജോബി എ.എസ് (മണ്ണാങ്കട്ടയും കരിയിലയും)
RELATED ARTICLES
- Advertisment -

Most Popular

Recent Comments